Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Renil Radhakrishnan

America

റെ​നി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​യോ​ഗം തീ​രാ​ന​ഷ്‌​ടം; അനുസ്മരിച്ച് കെ​എ​ച്ച്എ​ൻ​എ​

ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) കു​ടും​ബ​ത്തി​നും വ​ലി​യ ദുഃ​ഖ​മാ​യി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ നി​ര​യി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന റെ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം കെ​എ​ച്ച്എ​ൻ​എ പ്ര​വ​ർ​ത്ത​ക​രെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ഴ​ത്തി​ൽ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും പ്ര​വ​ർ​ത്ത​ന വി​പു​ലീ​ക​ര​ണ​ത്തി​നു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി ആ​ത്മാ​ർ​ഥ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന റെ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, സ​മ​ർ​പ്പ​ണ​ബോ​ധ​വും സൗ​ഹൃ​ദ​പ​ര​മാ​യ വ്യ​ക്തി​ത്വ​വും കൊ​ണ്ട് ഏ​വ​രു​ടെ​യും സ്നേ​ഹ​വും ആ​ദ​ര​വും നേ​ടി​യ നേ​താ​വാ​യി​രു​ന്നു.

പ്ര​ത്യേ​കി​ച്ച് 2015ൽ ​ഡാ​ള​സി​ൽ ടി.​എ​ൻ. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കെ​എ​ച്ച്എ​ൻ​എ ക​ൺ​വ​ൻ​ഷ​ന്‍റെ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി അ​ദ്ദേ​ഹം കാ​ഴ്ച​വ​ച്ച നേ​തൃ​പാ​ട​വ​വും സം​ഘാ​ട​ക മി​ക​വും കെ​എ​ച്ച്എ​ൻ​എ​യു​ടെ ച​രി​ത്ര​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ അ​ധ്യാ​യ​ങ്ങ​ളി​ലൊ​ന്നാ​യി എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടും. ആ ​ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നും സം​ഘ​ട​ന​യു​ടെ ദേ​ശീ​യ ത​ല​ത്തി​ലു​ള്ള വ​ള​ർ​ച്ച​യ്ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

റെ​നി​ൽ​ജി​യു​ടെ വി​യോ​ഗം കെ​എ​ച്ച്എ​ൻ​എ​യ്ക്ക് തീ​രാ​ന​ഷ്ട​മാ​ണ്. സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി അ​ദ്ദേ​ഹം ന​ൽ​കി​യ സ​മ​യം, പ​രി​ശ്ര​മം, സ​മ​ർ​പ്പ​ണം എ​ന്നി​വ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ല. സ്നേ​ഹ​സ​മ്പ​ന്ന​നാ​യ സു​ഹൃ​ത്തും ആ​ത്മാ​ർ​ഥ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ്മ​ക​ൾ എ​ന്നും ഞ​ങ്ങ​ളോ​ടൊ​പ്പം നി​ല​നി​ൽ​ക്കു​മെ​ന്ന് കെ​എ​ച്ച്എ​ൻ​എ​യ്ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഭാ​ര്യ ബി​ന്ദു പു​ല്ലാ​ർ​ക്കാ​ട്ട്, മ​ക്ക​ളാ​യ അ​മി​ത്, അ​ഞ്ജ​ലി, മ​രു​മ​ക​ൻ ആ​ദി​ത്യ പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളെ​യും കെ​എ​ച്ച്എ​ൻ​എ കു​ടും​ബം ഈ ​ദുഃ​ഖ​വേ​ള​യി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു. സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30ന് ​കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡ് ശ്മ​ശാ​ന​മാ​യ സ്മൃ​തി​പ​ഥ​ത്തി​ൽ ന​ട​ന്നു.

പ​രേ​ത​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി ല​ഭി​ക്കാ​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഈ ​തീ​രാ​ന​ഷ്ടം താ​ങ്ങാ​നു​ള്ള ക​രു​ത്തും ധൈ​ര്യ​വും ല​ഭി​ക്കാ​നും സ​ർ​വ​ശ​ക്ത​നോ​ട് പ്രാ​ർ​ഥി​ക്കു​ന്ന​താ​യി കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​ർ എ​ന്നി​വ​രും മ​റ്റ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up